How to Join? Open this website in phone.
To join Our Telegram Group click here.

GOODBYE TO MARRIAGE

Share this at:

വിവാഹം ഒഴിവാക്കു,
ഈ ജീവിതം ഒരു ആഘോഷമാക്കി മാറ്റൂ.. 💝

By Sunil Thottathil 01-12-2020

Part-1

മനുഷ്യനായി പിറന്ന എല്ലാവർക്കും തന്നെ അവരുടെതായ ഒരു സമയമുണ്ട്, എങ്ങനെ തന്നെ ജീവിതത്തെ പാകപ്പെടുത്തി എടുക്കണമെന്നും, എന്താണ് തന്റെ ക്യാപ്പബിലിറ്റി എന്നും അതുപോലെ എങ്ങനെയായിരിക്കണം എന്റെ ഭാവി എന്നും ചിന്തിക്കുന്നവർ തന്നെയാണ് ബഹുഭൂരിപക്ഷവും.

വലിയ വലിയ അത്ഭുതങ്ങൾ സൃഷ്ടിക്കുവാൻ മാത്രം അനേകം കഴിവുകൊണ്ട് നിറഞ്ഞവൻ ആണ് പുരുഷൻ, അതായത് സമയവും പണവും ആയി അന്യോന്യം ബന്ധപ്പെട്ടു കിടക്കുന്നു എന്ന് നമുക്കറിയാം, നമ്മൾ ഈ ലോകത്ത് ചിലവഴിക്കുന്ന വിലപ്പെട്ട സമയങ്ങൾ തന്നെയാണ് നമ്മുടെ സമ്പാദ്യം ആയി മാറുന്നത്, എന്നുവരികിലും ഇന്ന് ഈ ലോകത്ത് ഒരു ശരാശരി പുരുഷൻ പ്രത്യേകിച്ച് ഇന്ത്യയിൽ അവന്റെ സമയം ഒഴുക്കി കളയുന്നത് കുടുംബമെന്ന ഒരാവശ്യവുമില്ലാത്ത ഒരു നിർബന്ധവും ഇല്ലാതെ അടിച്ചേൽപ്പിക്കപ്പെട്ട ഒരു സമ്പ്രദായത്തിനു വേണ്ടിയാണ്.

സൊസൈറ്റി അവനോട് പറയാതെ പറയുകയാണ്, നീ ഒരു സ്ത്രീയുടെ കൂടെ ജീവിക്കണം, അവളെ ചുറ്റിപ്പറ്റി നടന്നു കൊള്ളണം, അവളെ സംരക്ഷിക്കുവാൻ വേണ്ടി നീ ജീവിതം ഉഴിഞ്ഞു വയ്ക്കണം, അവൾക്കും അവൾ പിറക്കുന്ന മക്കൾക്കും വേണ്ടി നീ വിത്ത്കാള ആയി മാറണം..

കഷ്ടപ്പെടേണ്ടവനാണ്,
നീ പുരുഷനാണ്, നീയാണ് സംരക്ഷകൻ,
നീ പുരുഷൻ ആയത് കൊണ്ട് നീ നഷ്ടപരിഹാരം നൽകിയെ മതിയാകു..
നീ പുരുഷൻ ആയത് കൊണ്ട് പീഡകൻ ആവേണം..
നീ വിവാഹത്തിന് വേണ്ടുന്ന എല്ലാ ചിലവുകളും വഹിക്കണം..
നീ പുരുഷൻ ആണ് നിനക്ക് ഉയർന്ന വരുമാനം വേണം..
But…
നീന്റെ വിയർപ്പിന്റെ അപ്പം സുഖമായി വെട്ടിവിഴുങ്ങുക എന്നത് മാത്രമാണ് സ്ത്രീയുടെ കടമ ആയിട്ടുള്ളത്.

നീയൊരു കഴുത ആണെന്ന് വിളിച്ചു പറയുന്ന ഒരു സമൂഹം, അതു മനസ്സിലാക്കാതെ കഴുതയായി മാറുന്ന വലിയൊരു പുരുഷലോകം, അതല്ലേ ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്.

ഒരു പെണ്ണിന്റെ സ്നേഹം ഇല്ലാതെ എങ്ങനെ ജീവിക്കും?, സ്വന്തം ലൈംഗികതയ്ക്ക് ഒരു പാർട്ണർ ഇല്ലാതെ എങ്ങനെ ജീവിക്കും?
സൊസൈറ്റി എന്നാലേ നിന്നെ അംഗീകരിക്കുള്ളൂ, സൊസൈറ്റിയിൽ ഒരു സ്ഥാനമൊക്കെ വേണ്ടേ?? നിനക്കൊരു തുണ വേണ്ടേ? ഇങ്ങനെ നടന്നാൽ മതിയോ എന്ന് ചോദിക്കുന്ന സൊസൈറ്റി. എന്നാൽ ഇങ്ങനെ നടന്നാൽ എന്താണ് കുഴപ്പം എന്ന് ചോദിക്കാൻ മടിക്കുന്ന വലിയ ഒരു വർഗ്ഗം, എല്ലാവരാലും പരാജയപ്പെട്ട വിവാഹം, സ്വന്തം കുടുംബത്തിൽ പോലും ആ പരാജയം കണ്ടിട്ട് പോലും, വീണ്ടും അതിലേക്ക് ഇറങ്ങിച്ചെല്ലാൻ ധൈര്യം കാണിക്കുന്ന വിഡ്ഢിത്തം.. അതിനെ ആ രീതിയെ നമ്മൾ മാറ്റേണ്ടതുണ്ട്.

സത്യത്തിൽ ഈ വിവാഹത്തിന്റെ യഥാർത്ഥ വശം വച്ചുനോക്കിയാൽ, പുരുഷനേക്കാൾ സ്ത്രീക്കാണ് വിവാഹം ഏറ്റവും കൂടുതൽ ആവശ്യമുള്ളത് എന്ന് കാണാം. എന്തിനേറെ പറയുന്നു ഒരു കൊച്ചുണ്ടായാൽ അവനെ ഉണ്ടാക്കിയവനെ പറയാൻ സാധിക്കാതെ വന്നാൽ അവൻ/ അവൾ അറിയപ്പെടുക A BASTARD… (തന്ത ഇല്ലാത്തവൻ / ൾ ) എന്നാണ് 😁

അതായത് പുരാതന കാലം തൊട്ടേ ഒരു കുട്ടിയുടെ റോൾ മോഡൽ ആയിരുന്നത് പുരുഷൻ ആയിരുന്നു എന്ന് കാണാം.., അതായത് പിതാവ് ആയിരുന്നു എന്ന് കാണാവുന്നതാണ്.., അമേരിക്കയിൽ നടന്ന പഠനങ്ങളിൽ എത്തിച്ചേർന്ന ചില കണക്കുകൾ നോക്കാം..

1) 63% യുവതി/യുവാക്കളുടെയും ആത്മഹത്യക്കു പിന്നിൽ fatherless home എന്നത് ഒരു വലിയ റീസൺ ആണ്.

2) നാടുവിട്ടു പോയവരും ഒളിച്ചോടി പോയവരിലും 90% കുട്ടികളും അച്ഛനില്ലാതെ വളർന്നവരിൽ നിന്നും ആയിരുന്നു.

3) 80% റേപ്പിസ്റ്, Anger disorder problems, മറ്റു മൂഡി ഡിസോർഡേഴ്സ് കണ്ടുവന്നത് അച്ഛനില്ലാതെ വളർന്ന കുട്ടികളിൽ നിന്നും ആയിരുന്നു..

4) 71% കുട്ടികളും ഹൈ സ്കൂൾ പഠനം പോലും പൂർത്തിയാക്കാതെ വിദ്യഭ്യാസമില്ലാത്തവർ ആയി തീരാൻ കാരണവും അച്ഛനില്ലാതെ വളർന്നതിൽ നിന്നും ആയിരുന്നു.

കുട്ടികൾക്ക് മാത്രമാണോ പുരുഷനെ ആവശ്യം?? അല്ല സ്ത്രീകൾക്കും ആവശ്യമാണ്, കഴിഞ്ഞ കാലഘട്ടത്തിൽ പുരുഷൻ സമ്പാദിച്ചു, സംരക്ഷണം നൽകി, അവരെ നയിച്ചു പോരുകയാണ് ഉണ്ടായിരുന്നത്, ആ ഒരു യാഥാർഥ്യം കണക്കിലെടുത്തു തന്നെ ആണ് സ്ത്രീയുടെ പിതാവ് അവളെ സ്വീകരിക്കുന്ന പുരുഷന് വലിയ വലിയ സമ്മാനങ്ങൾ നൽകിയിരുന്നത്, അയാൾക്കറിയാം ഇവൾ അവനൊരു ബാധ്യതയും (liability) ചിലവും (cost) ആണെന്ന്, അതിലേക്ക് എന്തെങ്കിലും ഒന്ന് ചെയ്യാനുള്ള പുരുഷത്വ പരമായ ഒരു ധാര്മീകത തന്നെ ആണ് ആ ഗിഫ്റ്റ്…, പിന്നീട് അതിന് സ്ത്രീധനം എന്ന നാമകരണം ഉണ്ടായി എന്ന് മാത്രം.

എന്നാൽ ഇന്ന് സ്ത്രീയും സമ്പാദിക്കാൻ തുടങ്ങിയിരിക്കുന്നു.., എന്നാൽ കുറച്ചു പേരെങ്കിലും ട്രഡീഷൻ കാത്തു സൂക്ഷിച്ചു വീട്ടിൽ ഹൌസ് വൈഫ്‌ ആയി തുടരുന്നു…, സമ്പാദിക്കാൻ തുടങ്ങിയതോടെ ഡിസ്പ്യൂട്ട്സ് സ്റ്റാർട്ട്‌ ചെയ്തു എന്നു തന്നെ പറയാം, തുല്യതാ വാദം പൊങ്ങി വന്നു, വീട്ടിൽ ഇരിക്കുന്നവർ പോലും ഫെമിനിസ്റ്റ് ചിന്തയിലേക്ക് മാറി..,

ഒരിക്കൽ കൂടി പറയട്ടെ, പുരുഷനു ഒരിക്കൽ പോലും ഒരു സ്ത്രീയുടെ സഹവസിത്തം ആവശ്യമില്ല, ഗൈഡൻസ് ആവശ്യമില്ല, അവന്റെ ചരിത്രത്തിലേക്ക് നോക്കു.., അവൻ യുദ്ധം ചെയ്തത് ഒറ്റക്കാണ്, സാമ്രാജ്യങ്ങൾ കീഴടക്കിയത് ഒറ്റക്കാണ്, ഈ ലോകം ഈ രീതിയിൽ നിര്മിച്ചെടുത്തത് ഒരു പെണ്ണിന്റെയും അകമ്പടി ഇല്ലാതെ ആണെന്നോർക്കണം..

പറഞ്ഞു വരുന്നത്, വിവാഹം സ്ത്രീകൾക്ക് മാത്രം ബെനെഫിറ് ഉള്ള ഒന്നാണ്, അതിന് പുരുഷൻ ഉപയോഗിക്കപ്പെട്ടു ഒരു വലിയ കാലഘട്ടത്തോളം, അത് മാറേണ്ടി ഇരിക്കുന്നു, നിങ്ങളുടെ പണം സമയം ഇവ നിങ്ങളുടെ ഉയർച്ചക്കും, സന്തോഷത്തിനും അഭിവൃദ്ധിക്കും മാത്രമായി ഉപയോഗിക്കുക, നല്ലൊരു സമയം നിങ്ങൾ പാഴാക്കുന്നു തികച്ചും ആവശ്യമില്ലാത്ത ഒരു പാർട്ണർ ക്കു വേണ്ടി…, ഒരു സ്ത്രീക്ക് വേണ്ടി.. , മക്കൾക്ക് വേണ്ടി… STOP IT..NOW

By Sunil Thottathil 01-12-2020

Share this at:

Comments

comments

What's Your Reaction?
Excited
2
Happy
5
In Love
1
Not Sure
0
Silly
3
Scroll To Top